രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നുപറച്ചിൽ നടത്തിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് ഇരയാകുന്നതായി ഹണി ഭാസ്കരൻ
മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നുപറച്ചിൽ നടത്തിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് ഇരയാകുന്നതായി എഴുത്തുകാരി ഹണി ഭാസ്കർ. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി ഹണി വ്യക്തമാക്കി. “ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എന്നാൽ നിങ്ങൾ എഴുതുന്നതു വായിച്ച് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും നാണിച്ചാൽ മതിയാകും,” എന്നാണ് ഹണി ഫേസ്ബുക്കിൽ കുറിച്ചു.
“നിങ്ങളെ ജനിപ്പിച്ചവരുടെ തലയിൽ അവർ കൈ വെച്ചാൽ മതി. എന്നെ തകർത്തുകളയാൻ ആരാലും സാധിക്കില്ല. സ്ത്രീകൾ നേരിടുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തുമ്പോൾ ഉടൻ സൈബർ ആക്രമണവുമായി ഇറങ്ങുന്ന ചിലരുടെ ആഘോഷം കണ്ടിട്ടുണ്ട്,” എന്നും അവര്‍ പറഞ്ഞു. “എനിക്ക് നിങ്ങള്ക്കായി ചെയ്യാൻ കഴിയുന്നത്, നിങ്ങളുടെ അതിക്രമം പരമോന്നത തലത്തിലേക്ക് എത്തിക്കുക മാത്രമാണ്. നിങ്ങൾക്കുള്ള പൊതിച്ചോറ് വീട്ടിലെത്തിക്കാൻ സർക്കാർ, നിയമം എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് കാണാം,” എന്നും ഹണി പ്രതികരിച്ചു.
മുൻ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസന്ധിയിലായത്. എന്നാൽ റിനി നേരിട്ട് പേര് പറഞ്ഞിരുന്നില്ല, ‘യുവ നേതാവ്’ എന്നാണ് പരാമർശിച്ചത്. സമൂഹമാധ്യമങ്ങളിൽ അത് രാഹുലിനെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചു. പിന്നാലെയാണ് ഹണി ഭാസ്കരൻ പേരെടുത്ത് രാഹുലിനെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്.
രാഹുൽ ‘തികഞ്ഞ രാഷ്ട്രീയ മാലിന്യം’ മാത്രമാണെന്നും അത് യൂത്ത് കോൺഗ്രസ് നേതാക്കളും തന്നെ തുറന്നുകാട്ടിയിട്ടുണ്ടെന്നും ഹണി കടുത്ത വിമർശനം ഉന്നയിച്ചു. സംഭവം വലിയ വിവാദമായി മാറി. ഇതിന് പിന്നാലെയാണ് ഹണിക്കെതിരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും സ്ത്രീകൾക്ക് അയച്ച അശ്ലീല സന്ദേശങ്ങളും പുറത്തുവന്നതോടെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നു.
Tag: Honey Bhaskar says she is a victim of cyber attacks after speaking out against Rahul Mangkootatil