മറുകണ്ടം ചാടിയ മേജര്‍ രവി ശരിക്കും ബിജെപിയല്ല, വെറും വിമുക്ത ഭടനെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: വിമുക്ത ഭടനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മേജര്‍ രവിയെ വ്യക്തിപരമായി അധിക്ഷേപിച്ചവര്‍ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കുന്നതിനെ സന്ദീപ് വാര്യര്‍ പരിഹസിച്ചു.
മേജര്‍ രവി ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടന് എന്ന നിലയില്‍ മാത്രമാണ് പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു
എന്നാല്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയില്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആലുവയില്‍ വെച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മുല്ലപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.