ആമിർ ഖാന്റെ മകൻ ജുനൈദ് അഭിനയിക്കുന്ന ആദ്യ ചിത്രമായ മഹാരാജയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു
ആമിർ ഖാന്റെ മകനായ ജുനൈദ് ഖാനും സിനിമാ വ്യവസായത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. സിദ്ധാർഥ് മൽഹോത്രക്കൊപ്പം മഹാരാജ എന്ന ചിത്രത്തിലൂടെയാണ് ഖാന്റെ അരങ്ങേറ്റം. ശാലിനി പാണ്ഡെ, ശർവാരി സിംഗ്, ജയദീപ് ആഹ്ലാവത് തുടങ്ങി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രസിദ്ധമായ 1862 മഹാരാജ ലിബെൽ കേസ് അടിസ്ഥാനമാക്കി നിര്മിക്കുന്ന ചിത്രമാണ് മഹാരാജായെന്ന് റിപോർട്ടുകൾ പറയുന്നു. ഒരു മത പുരോഹിതൻ ഭക്ത സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വാർത്ത പുറത്തു കൊണ്ടുവന്നതിന് പത്രത്തിനെതിരെ കേസ് കൊടുത്ത സംഭവമായിരുന്നു ഇത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുൽജി എന്ന കഥാപാത്രത്തെയാണ് ജുനൈദ് ഖാൻ അവതരിപ്പിക്കുക. ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് അനുസരിച്ച് കോവിഡ് നിയത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് സിനിമ, ടിവി ഷോകളുടെ ചിത്രീകരണങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ജുനൈദും ഷൂട്ടിങ്ങിന് എത്തി തുടങ്ങി എന്ന് റിപോർട്ടുകൾ പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ, 25 ജൂനിയർ ആർട്ടിസ്റ്റുകൾ, മറ്റു അണിയറ പ്രവർത്തകർ എന്നിവർ മാത്രമാണ് ലൊക്കേഷനിൽ എത്തുക.
സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന് മുമ്ബ് നൂറോളം അണിയറ പ്രവർത്തകരുടെ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയിരുന്നു. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. നെഗറ്റീവ് ഫലം വന്ന ആളുകളിൽ നിന്നും തെരെഞ്ഞെടുത്ത 25 പേരെ മാത്രമേ ലൊക്കേഷനിലേക്ക് കടത്തി വിട്ടിട്ടുള്ളൂ. ഏറ്റവും ചുരുങ്ങിയ ആളുകളെ മാത്രമേ ലൊക്കേഷനിലേക്ക് കടത്തി വിടാൻ പാടുള്ളൂ എന്ന് സിനിമാ പ്രവർത്തകർ നിലപാടെടുത്തതിനെ തുടർന്നാണിത്.
അതേസമയം, തന്റെ അടുത്ത സിനിമയായ ലാൽ സിംഗ് ചഡ്ഡക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ് ആമിർ ഖാൻ. കരീന കപൂർ ഖാൻ, നാഗ ചൈതന്യ, മോനാ സിംഗ് തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ കോമഡി ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് അഡ്വൈത് ചന്ദനും നിർമാണം ആമിർ ഖാൻ പ്രൊഡക്ഷൻസ്, വയാകോം18 സ്റ്റുഡിയോസ്, പാരാമൗണ്ട് പിക്ചേഴ്സ് എന്നിവ സംയുക്തമായിട്ടുമാണ്. അമേരിക്കൻ സിനിമയായ ഫോറെസ്റ്റ് ഗുമ്ബ് ന്റെ റീമേക്കാണ് ഈ സിനിമ. 1994 ൽ റിലീസായ ഈ ചിത്രം വിൻസ്റ്റൺ ഗ്‌റൂം എഴുതിയ നോവലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിർമിച്ചത്.
തുടക്കത്തിൽ, ലാൽ സിംഗ് ചഡ്ഡ 2020 ക്രിസ്മസിന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് വൈകി. പദ്ധതിയനുസരിച് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഈ ക്രിസ്മസിന് സിനിമ റീലീസ് ചെയ്യും.