CovidKerala NewsLatest NewsUncategorized

വീടുകളും സുരക്ഷിതമല്ല; മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

തിരുവനന്തപുരം: കൊറോണ രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ പൊതു ഇടങ്ങൾ എന്ന പോലെ തന്നെ വീടുകളിലും സുരക്ഷ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ. വീടുകൾക്കുള്ളിലും കർശന ജാഗ്രത പുലർത്തണം. ഇതിലൂടെ സമൂഹത്തിലെ രോഗവ്യാപനം കുറയ്ക്കാൻ കഴിയും.അല്ലെങ്കിൽ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകൾ മാറുമെന്നാണ് മുന്നറിയിപ്പ്.

ലോക്ക്ഡൗണിലൂടെ സമൂഹത്തിലെ വ്യാപനം വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും. എന്നാൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് വീടുകൾക്കുള്ളിലാണ് എന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. വീടുകൾക്കുള്ളിൽ രോഗ ബാധ ഉണ്ടാകാൻ ഇടയുള്ള സാഹചര്യം കുറയ്ക്കണം. പുറത്ത് പോയി വരുന്നവർ രോഗവാഹകരായേക്കാം. വീടുകൾക്കുള്ളിലും മാസ്‌ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാൻ സഹായിക്കും.

പ്രതിദിന കൊറോണ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സർക്കാർ കടന്നത്. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഐസിയും ബെഡും വെന്റിലേറ്ററുകളുമെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കൊറോണയെ പ്രതിരോധിക്കാൻ സ്വയം പ്രതിരോധ നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ട് വയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button