keralaKerala News
Trending

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൃഷിയിടത്തിലുണ്ടായ വൈദ്യുതി അപകടത്തിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48) ആണ് മരിച്ചത്. ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റെങ്കിലും വലിയൊരപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. വീട്ടിനടുത്തുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കാനായി പോയപ്പോഴാണ് ജൂലിക്ക് ഷോക്കേറ്റത്. പറമ്പില്‍ നിന്നുള്ള മോട്ടോറിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിവീണത്. അതില്‍ ജൂലി തട്ടി വീഴുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tag: Housewife dies after being electrocuted by a fallen electric wire; husband barely escapes

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button