’പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?,’ വി.ഡി സതീശന്‍

ജമാഅത്തെ ഇസ്ലാമി എല്ലാ തെരഞ്ഞെടുപ്പിലും പിന്തുണ കൊടുത്തിരുന്നത് സി.പി.ഐ.എമ്മിനാണെന്നും ഇതുപോലെ വര്‍ഗീയത പറയുന്ന പാര്‍ട്ടിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുക എങ്ങനെയാണെന്നും വി.ഡി സതീശന്‍. മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആണ് വി.ഡി സതീശന്‍ എം.എല്‍.എ ഇങ്ങനെ ഫേസ് ബുക്കിൽ എഴുതിയ പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്.
‘ജമാഅത്ത് ഇസ്‌ലാമിയുമായി ചേര്‍ന്ന് മുസ്‌ലിംലീഗ് യു.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. (എന്റെ ഓര്‍മ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാ അത്തെ ഇസ്‌ലാമി പിന്തുണ കൊടുത്തത് സി.പി.ഐ.എമ്മിനായിരുന്നു) ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ഉയര്‍ത്തിയത്. അതായത് കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്‌ലിമായ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന്. ഇതുപോലെ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?,’ വി.ഡി സതീശന്‍ ചോദിച്ചോരിക്കുന്നു. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെ തിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും പ്രതികരിച്ചിരുന്നു.
കോടിയേരിയുടെ പ്രസ്താവനകള്‍ ലീഗിനെ ലക്ഷ്യമിട്ട്, നുണകളെ സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണെന്നാണ് കെ.പി.എ മജീദ് കുറ്റപ്പെടുത്തിയത്. മുസ്ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ വളര്‍ത്തുകയും ചെയ്തത് സി.പി.ഐ.എമ്മാണെന്നും മജീദ് ആരോപിച്ചു. പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും മജീദ്ത ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.