“ഉഭയകക്ഷിസമ്മതത്തോടെ ഉണ്ടായ ശാരീരികബന്ധം എങ്ങനെ ബലാത്സംഗമാകും?”; റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ഹൈക്കോടതി റാപ്പർ വേടന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന നാളെയ്ക്ക് വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നതാണ് കോടതി നിർദേശം. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.
“ഉഭയസമ്മതത്തോടെ ഉണ്ടായ ശാരീരികബന്ധം എങ്ങനെ ബലാത്സംഗമാകും?” – പരാതിക്കാരിയോട് ഹൈക്കോടതി ചോദിച്ചു.
ബന്ധത്തിൽ പ്രശ്നങ്ങൾ വന്നപ്പോൾ മാത്രം അത് ബലാത്സംഗമായി കണക്കാക്കാനാവില്ല. വ്യക്തമായ തെളിവുകൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കാനാവൂ. ഒരാൾ ഇൻഫ്ലുവൻസറാണോ അല്ലയോ എന്നത് വിഷയം അല്ല, വ്യക്തിയുടെ പ്രവർത്തിയാണു പ്രധാന്യം.
വേടനെതിരെ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും, നിരവധി ‘#MeToo’ ആരോപണങ്ങൾ നേരിട്ടിട്ടുണ്ടെന്നും പരാതിക്കാരി വാദിച്ചു. അതിനിടെ സമൂഹമാധ്യമങ്ങളിൽ വേടൻ മാപ്പ് പറയുകയുണ്ടായെന്നും അവർക്കുള്ള സാക്ഷ്യമായി ചൂണ്ടിക്കാട്ടി. നിലവിൽ വേടനെതിരെ രണ്ടുപ്രത്യേക പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ യുവതി വ്യക്തമാക്കി. കൂടാതെ വേടന് സർക്കാർ തലത്തിലുള്ള സ്വാധീനവുമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു.
Tag: How can consensual physical contact be rape?”; High Court stays arrest of rapper Vedan