entertainmentinternational newsLatest NewsWorld

”ഞാൻ അന്യഗ്രഹജീവി അല്ലെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിക്കും?”; ഹോളിവുഡ് നടി എമ്മാ സ്റ്റോൺ

ഹോളിവുഡിലെ പ്രമുഖ നടിയും ലാ ലാ ലാൻഡ്, പുവർ തിങ്സ് എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള ഓസ്‌കാർ നേടിയ എമ്മാ സ്റ്റോൺ വീണ്ടും വാർത്തകളിൽ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നിരവധി ചിത്രങ്ങളിലൂടെ ആകർഷിച്ച എമ്മയുടെ ഏറ്റവും പുതിയ സിനിമയാണ് ബുഗോണിയ (Bugonia). സയൻസ് ഫിക്ഷൻ– ഡാർക്ക് കോമഡി ജനറിൽ വരുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ എമ്മ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നായിരുന്നു എമ്മയുടെ പരാമർശം. വിശ്വസിക്കാൻ കാരണങ്ങൾ വിശദീകരിച്ച അവർ, കാർൽ സാഗന്റെ കോസ്മിക് ഫിലോസഫിയാണ് തങ്ങളെ ഏറെ സ്വാധീനിച്ചതെന്നും കൂട്ടിച്ചേർത്തു. വെനീസ് ചലച്ചിത്രമേളയിൽ വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് താരം ഈ നിലപാട് വ്യക്തമാക്കിയത്.

“ഞാൻ കാർൽ സാഗന്റെ കോസ്‌മോസ് ഷോ കണ്ടിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തിന്റെ ചിന്തകളും ശാസ്ത്രദർശനവും എനിക്ക് വിസ്മയം സൃഷ്ടിച്ചു. ഇത്രയും വിശാലമായ പ്രപഞ്ചത്തിൽ നമ്മൾ മാത്രം ജീവിക്കുന്നു എന്ന ആശയം കുറച്ചുകൂടി അഹങ്കാരപരമാണെന്ന് തോന്നുന്നു. ഞാൻ തന്നെ അന്യഗ്രഹജീവി അല്ലെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിക്കും?” – എമ്മ പറഞ്ഞു.

ബുഗോണിയയിൽ എമ്മ അന്യഗ്രഹജീവിയായി അഭിനയിക്കുന്നുവെന്നതാണ് റിപ്പോർട്ട്. ട്രെയിലറിലും അവർക്ക് പ്രത്യേക ലുക്കാണ് നൽകിയിരിക്കുന്നത്. കരുത്തുറ്റതും സമ്പന്നയുമായ ഫാർമസ്യൂട്ടിക്കൽ കമ്പനി സിഇഒ മിഷേൽ ഫുള്ളർ എന്ന കഥാപാത്രമായാണ് എമ്മ എത്തുന്നത്. ഭൂമിയെ നശിപ്പിക്കാൻ എത്തിയ അന്യഗ്രഹജീവിയാണെന്ന് ആരോപിച്ച് മിഷേലിനെ രണ്ട് ഗൂഢാലോചനാ സിദ്ധാന്തക്കാർ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ.

യഥാർത്ഥ ജീവിതത്തിൽ എമ്മാ സ്റ്റോൺ അന്യഗ്രഹജീവിയാണോ എന്നറിയില്ലെങ്കിലും, ബുഗോണിയയിൽ അവർ ശരിക്കും അന്യഗ്രഹജീവിയാണോ എന്ന് അറിയാൻ ചിത്രം തിയേറ്ററുകളിലെത്തുന്നത് വരെ കാത്തിരിക്കേണ്ടിവരും.

Tag: ”How can you be sure I’m not an alien?”; Hollywood actress Emma Stone

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button