Kerala NewsLatest NewsPolitics

കെകെ ശൈലജയെ ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും

ദില്ലി: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയത് അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും.

ചില കേന്ദ്ര നേതാക്കള്‍ വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പല നേതാക്കള്‍ക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

പുതുമുഖങ്ങളെ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോഴും കെ കെ ശൈലജയ്ക്ക് ഇളവുണ്ടാകുമെന്നായിരുന്നു കേന്ദ്ര നേതാക്കള്‍ കരുതിയിരുന്നത്.

പഴയ ടീമിനെ മുഴുവനായി മാറ്റുകയെന്നത് സംസ്ഥാന കമ്മിറ്റി ഏക കണ്ഠമായി എടുത്ത തീരുമാനമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോ യോഗവും അടുത്ത മാസം ചേരാനാണ് സാധ്യത അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. റിയാസിനെ മന്ത്രിയാക്കതിനെ പറ്റിയും ചോദ്യങ്ങള്‍ ഉയരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button