വാക്സിൻ രാജ്യത്ത് അടുത്ത വർഷം ആദ്യം- ആരോഗ്യമന്ത്രി

ന്യൂഡൽഹി; അടുത്തവർഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും വാക്സിൻ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.ആർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുമായി വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യമന്ത്രിപറഞ്ഞു.നിലവിൽ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്.
നിലവിൽ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. 2021 ആദ്യപാദത്തോടെ വാക്സിൻ ലഭ്യമാകുമെന്നു കേന്ദ്രമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്സിന് മാത്രമായോ ഒരു വാക്സിൻ ഉല്പാദകർക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനാൽ ലഭ്യതയുടെ അടിസ്ഥാനത്തിൽ നിരവധി കോവിഡ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താൻ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണെന്നും, ഈ വർഷം അവസാനത്തോടെയോ, അടുത്ത വർഷം ആദ്യത്തോടെയോ വാക്സിൻ ലഭ്യമാക്കുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.