ആൻമരിയയുടെ കൊല ആൽബി ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴി.
Anmaria's assassination was planned by Albie via a smartphone

കാസർകോട് ജില്ലയിലെ ബളാൽ അരിങ്കല്ലിലെ ആൻമരിയയുടെ കൊല പ്രതി ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴിയായിരുന്നു എന്ന് പൊലീസ് പറയുന്നു. അച്ഛൻ ഒരാഴ്ച മുൻപ് വാങ്ങി നൽകിയ 16,000 രൂപയുടെ സ്മാർട്ട് ഫോണാണ് ആൽബിൻ അതിനായി ഉപയോഗപെടുത്തിയത്. ആൻമരിയയോട് ആൽബിന് താത്പര്യമുണ്ടായിരുന്നു. ഇത് ആൻമരിയ എതിർത്തതും കൊലപാതകത്തിന് കാരണമാവുകയായിരുന്നു. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്യണമെന്നത്തിനു വ്യക്തത ഉണ്ടാക്കിയത് ഫോൺ ലഭിച്ച ശേഷമാണെന്നും പൊലീസ് പറയുന്നുണ്ട്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും പ്രതി ശ്രമിക്കുകയുണ്ടായി. സ്വത്ത് തട്ടിയെടുക്കാനും തീരുമാനിച്ചിരുന്നു
സോഷ്യൽ മീഡിയ വഴി ഭർതൃമതികളായ നിരവധി സ്ത്രീകളുമായി ആൽബിന് ബന്ധമുണ്ടായിരുന്നുവെന്നും, സുഖജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവൻ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ആൽബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. . ആൽബിന്റെ ജീവിത രീതികളോട് മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചത് കൊലപാതക തീരുമാനത്തിന് മുഖ്യ കാരണമായി മാറി. ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി നൽകുന്നത്. വിഷബാധയേറ്റ അച്ഛൻ ബെന്നിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.