വമ്പന്‍ നഷ്ടം;എല്‍.ഐ.സിയുടെ ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപം

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ജൂലൈയില്‍ രാജ്യത്തെ ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപം നല്‍കിയത് 66,000 കോടി രൂപയുടെ വമ്പന്‍ നഷ്ടം. ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച് 15.94 ലക്ഷം കോടിയായിരുന്നു എല്‍.ഐ.സിയുടെ വിവിധ ഓഹരികളിലെ നിക്ഷേപമൂല്യം. ജൂലൈയില്‍ ഇത് 15.28 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജൂലൈയില്‍ വെറും 10 കമ്പനികളിലെ മാത്രം നിക്ഷേപത്തിലുണ്ടായത് 38,000 കോടിയുടെ നഷ്ടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് എല്‍.ഐ.സിക്ക് വന്‍ തിരിച്ചടി നല്‍കിയത്. റിലയന്‍സ് ഓഹരി വില 7.35 ശതമാനം ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തില്‍ നിന്ന് ഒഴുകിപോയത് 10,146 കോടി രൂപ. ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഹരിയിലെ 1.24 ശതമാനം ഇടിവ് എല്‍.ഐ.സിയില്‍ നിന്നു ചോര്‍ത്തിയത് 7,457 കോടി രൂപ. എച്ച്.സി.എല്‍ ടെകും ഇന്‍ഫോസിസും യഥാക്രമം 3,751 കോടി രൂപ, 3,744 കോടി രൂപ എന്നിങ്ങനെ നഷ്ടമുണ്ടാക്കി. ടെക് മഹീന്ദ്രയിലെ നിക്ഷേപം നഷ്ടമാക്കിയത് 2,253 കോടി രൂപയാണ്. ഐ.ഡി.ബി.ഐ 5,707 കോടി രൂപയുടെ നഷ്ടം. സ്വകാര്യബാങ്കുകളായ ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളിലെ നിക്ഷേപം 3,200 കോടി രൂപ, 2,531 കോടി രൂപ എന്നിങ്ങനെയും നഷ്ടമുണ്ടാക്കി.