CrimeKerala NewsLatest NewsLaw,
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍.
ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചതിനാണ് പോലീസ് കുമളി സ്വദേശി മനു മനോജിനെ അറസ്റ്റു ചെയ്തത്.
പ്രതിക്കെതിരെ പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. മനു ഇതിന് മുന്‍പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ മദ്യപിച്ചെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായി പ്രതിയെ കണ്ട പെണ്കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ബഹളം കേട്ട നാട്ടുകാര്‍ എത്തി പ്രതിയേ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.