പുഴുവരിച്ച അരി: കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍
കൊല്ലം: കൊട്ടാരക്കര എഫ്.സി.ഐ ഗോഡൗണില്‍ പുഴുവരിച്ച അരി വൃത്തിയാക്കി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ ് സപ്ലൈകോ റീജനല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അംഗം വി.കെ. ബീനാ കുമാരി തിരുവനന്തപുരം റീജനല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പുഴുവരിച്ച ഭക്ഷ്യസാധനങ്ങള്‍ ഗോഡൗണില്‍ സൂക്ഷിക്കാനിടയാക്കിയതെന്നാണ്് പരാതിയില്‍ പറയുന്നത്. പുഴുവരിച്ച അരി കെമിക്കല്‍ ഉപയോഗിച്ച് വൃത്തിയാക്കി റേഷന്‍ കടകള്‍ക്ക് നല്‍കുന്നെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ അക്ബര്‍ അലിയാണ് പരാതി നല്‍കിയ്ത്.
ഇത് മാറാരോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധക്കും കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.