Kerala NewsLatest NewsUncategorized

സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി; പ്രശംസ ആർടിപിസിആർ നിരക്ക് കുറച്ചതിന്

കൊച്ചി: ആർടി‌പി‌സി‌ആർ പരിശോധനാ നിരക്ക് കുറച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി. പരിശോധനാ നിരക്ക് കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്ബിൽ ഉൾപ്പടെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാരിന് കോടതിയുടെ പ്രശംസ ലഭിച്ചത്.

നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയെന്ന് അറിയിച്ച സർക്കാർ ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. ഹർജികൾ കോടതി തീർ‌പ്പാക്കി. സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്‌ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച കോടതി ഇത് വളരെ ഗൗരവകരമായ വിഷയമാണെന്ന് നിരീക്ഷിച്ചു.

ഒരു രോഗിയിൽ നിന്ന് ഓരോ ദിവസവും രണ്ട് പിപിഇ കി‌റ്റിന്റെ പണം വരെ വാങ്ങുന്നതായും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിൽ ഓരോരുത്തരിൽ നിന്നും ഓരോ കാരണം പറഞ്ഞ് പണം വാങ്ങരുത്. സർക്കാരിന്റെ ഇക്കാര്യത്തിലുള‌ള ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ഈ വിഷയം പരിഹരിക്കുന്നതിന് സർക്കാർ തന്നെ ഒരു നയം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button