കോവിഡ് രോഗികളുടെ ഫോൺ ചോർത്തുന്നത് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റിന്റെ ലംഘനം.

കോവിഡ് വ്യാപനം തടയാൻ പൊലീസിന് പ്രതിരോധത്തിന്റെ പ്രത്യേക ചുമതല നൽകിയതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് രോഗികളുടെയും ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലീസ് കൈവശപ്പെടുത്തിയ സംഭവം വിവാദമാവുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളില്‍ മാത്രമേ ഒരു വ്യകതിയുടെ ഫോണ്‍ റെക്കോര്‍ഡുകളും വിശദാംശങ്ങളും ശേഖരിക്കാവൂ എന്ന് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വ്യവസ്ഥ ചെയ്യുന്ന നാട്ടിലാണ്, വൈറസ് ബാധിതരായ രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം ഉണ്ടായിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും, നടപടിയെടുക്കാനും നിയുക്തരായ പോലീസിനെ കൊണ്ട് തന്നെ സൈബർ കുറ്റകൃത്യം ചെയ്യിക്കുന്ന നടപടിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സമ്പര്‍ക്കപ്പട്ടിക തയാറാക്കാനെന്ന പേരിലാണ് പൊലീസ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ശേഖരിക്കുന്നതെങ്കിലും, ഫോണ്‍ രേഖകള്‍ പൊലീസ് ദുരുപയോഗം ചെയ്യുമെന്ന ആക്ഷേപം ആണ് ശക്തമായിരിക്കുന്നത്. രാജ്യസുരക്ഷ ഉൾപ്പടെയുള്ള ഗുരുതര പ്രശ്‌നങ്ങളില്‍ മാത്രമേ
ഒരു ഇന്ത്യ പൗരന്റെ ഫോണ്‍ റെക്കോര്‍ഡുകളും വിശദാംശങ്ങളും ശേഖരിക്കുവാൻ പാടുള്ളൂ. ഇത് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വ്യവസ്ഥചെയ്യുന്നതാണ്. അങ്ങനെയുള്ളപ്പോൾ സത്യപ്രതിജവാചകം ചൊല്ലി അധികാര കസേരയിലെത്തിയ ഒരു മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിർദേശം നൽകുന്നതും ചട്ട വിരുദ്ധമാണ്.
ക്രിമിനല്‍ കേസില്‍ പ്രതികളാകുന്നവരുടെയോ അന്വേഷണം നേരിടുന്നവരുടെയോ ഫോണ്‍ വിശദാംശങ്ങളാണ് സാധാരണ നിലയില്‍ പൊലീസിന് ശേഖരിക്കാം. അതേസമയം, രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ധര്‍ ഒന്നടങ്കം പറയുന്നത്. കോവിഡ് രോഗികളോട് സംസാരിക്കാനുള്ള തടസ്സങ്ങള്‍ മൂലമാണ് ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതെന്ന പൊലീസിന്റെ വിശദീകരണം ഇക്കാര്യത്തിൽ അംഗീകരിക്കപ് പറ്റുന്നതല്ല. കോവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോള്‍ ഡീറ്റൈല്‍ എടുക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാധ്യായ പറഞ്ഞിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നത്. കോള്‍ ഡീറ്റൈല്‍ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനത്തില്‍ മറ്റ് ഉദ്ദേശ്യങ്ങള്‍ ഒന്നുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറയുമ്പോഴും മുഖ്യ മന്ത്രി പറഞ്ഞതും അത് കേട്ട് പോലീസ് ചെയ്യുന്നതും നാടിന്റെ സ്വന്തമെന്നു പറയുന്ന ചട്ടങ്ങളുടെ ലംഘനം തന്നെയാണ്. സംഭവത്തെ പറ്റി, നിയമവിരുദ്ധമായ നീക്കമാണിതെന്നും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിവിധ തലങ്ങളില്‍ ആക്ഷേപം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുടെ ഫോണ്‍ നമ്പര്‍ നല്‍കുന്നതും അവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്ന പോലെ ഒരു സാധാരണ സ്വഭാവമല്ല ഇപ്പോഴുള്ള പൊലീസിന്റെ നടപടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം ഡിജിപി ലോക്‌നാഥ് ബഹറ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കുകയായിരുന്നു. ബിഎസ്എന്‍എലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെയാണ്ചി ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയത്. വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്.