sciencetechnologyWorld

മനുഷ്യചർമ്മം ലബോറട്ടറിയിൽ വിജയകരമായി വികസിപ്പിച്ചു – ഓസ്ട്രേലിയൻ ശാസ്ത്രജ്ഞരുടെ വലിയ മുന്നേറ്റം

ഓസ്ട്രേലിയൻ ശാസ്ത്രജ്ഞരുടെ സംഘം പൂർണ്ണമായും പ്രവർത്തനക്ഷമവും രക്തയോട്ടമുള്ളതുമായ കൃത്രിമ മനുഷ്യചർമ്മം ലബോറട്ടറിയിൽ വികസിപ്പിച്ചു. ഈ നേട്ടം, ചർമ്മരോഗങ്ങൾക്കും പൊള്ളലുകൾക്കും മികച്ച ചികിത്സാരീതികൾക്ക് വഴിതെളിയിക്കും.

വിത്തുകോശങ്ങൾ (സ്റ്റെം സെല്ലുകൾ) ഉപയോഗിച്ച് നിർമ്മിച്ച മനുഷ്യചർമ്മത്തിൽ രക്തക്കുഴലുകൾ, രോമകൂപങ്ങൾ, നാഡീബന്ധങ്ങൾ രോഗപ്രതിരോധ കോശങ്ങൾ എന്നിവ ഉൾപ്പെടുത്തി.

ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ. “ലോകത്ത് ഇതുവരെ നിർമ്മിച്ചവയിൽ ജീവിച്ചിരിക്കുന്ന ചർമ്മത്തോട് ഏറ്റവും സാമ്യമുള്ള മാതൃക ഇതാണ്,” എന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ടിഷ്യു എഞ്ചിനീയറിംഗ് – റീജനറേറ്റീവ് മെഡിസിൻ വിഭാഗത്തിലെ മുഖ്യ ഗവേഷകനായ ഡോ. അബ്ബാസ് ഷാഫി വ്യക്തമാക്കി. ചർമ്മരോഗങ്ങളെ പഠിക്കാനും പുതിയ ചികിത്സാരീതികൾ പരീക്ഷിക്കാനും ഇത് വലിയ സഹായമാകും. ചികിത്സിക്കാൻ പ്രയാസമായ പല ചർമ്മരോഗങ്ങൾക്കും ഇതിലൂടെ പരിഹാരം കണ്ടെത്താനും. ദീർഘകാലമായി വിട്ടുമാറാത്ത രോഗങ്ങളുമായി ജീവിക്കുന്നവർക്ക് പ്രത്യാശ നൽകുന്ന മുന്നേറ്റമാിതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

Tag: Human skin successfully grown in the laboratory – a major breakthrough by Australian scientists

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button