ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ തെറ്റാണെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്

എറണാകുളം അങ്കമാലിയിൽ, പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ച് ഭർത്താവ്. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ തെറ്റാണെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ പീഡനം. നാല് വർഷത്തോളം യുവതി ഭർത്താവിന്റെ അതിക്രമങ്ങൾ സഹിച്ചുവെന്നാണ് വിവരം. യുവതിയുടെ പരാതിയെ തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്തു.
മർദനത്തിൽ പരിക്കേറ്റ യുവതി ചികിത്സ തേടിയപ്പോൾ സംഭവവിവരങ്ങൾ ഡോക്ടറോട് പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്ത് വന്നത്. 2020-ലാണ് ഇവരുടെ വിവാഹം നടന്നത്. 2021-ൽ പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ഭർത്താവിന്റെ പീഡനം തുടർച്ചയായി വർധിച്ചുവെന്നാണ് യുവതിയുടെ മൊഴി. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഭർത്താവ് സ്വന്തം കുഞ്ഞിനെയും മർദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. കൂടാതെ വീട്ടുകാരുടെ മുന്നിൽ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതി പുത്തൻകുരിശ് സ്വദേശിനിയാണെന്ന് അറിയുന്നു.
Tag: Husband brutally beats wife, alleging it was her fault that her first child was a girl