ദമ്പതികളെ അയൽവാസി തീകൊളുത്തിയ സംഭവം ഭർത്താവ് മരിച്ചു
കൊച്ചി : വടുതലയിൽ അയൽ വാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ദമ്പത്തികളിൽ വടുതല ഗോൾഡൻ സ്ട്രീറ്റ് കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (52) മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം. 15 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ മേരി ചികിത്സയിൽ തുടരുകയാണ്. 19ന് വൈകിട്ട് ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലെ പള്ളിപ്പെരുന്നാൾ കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് അയൽവാസി വില്യം പാട്രിക് കൊറയ ഇരുവരെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ വില്യംസ് തടഞ്ഞുനിർത്തി, പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നാണ് സമീപവാസികൾ സൂചിപ്പിക്കുന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചത്. സമീപത്തുള്ള ക്രിസ്റ്റഫറിൻ്റെ വീട്ടിലേക്ക് വില്യംസ് മാലിന്യവും വിസർജ്യ വസ്തുക്കളും അറിയുന്നു എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ക്രിസ്റ്റഫറിൻ്റെ വീട്ടിൽ സിസിടിവി ക്യാമറയും വച്ചിരുന്നു. ഇതിനെചൊല്ലിയും വില്യംസ് തർക്കമുണ്ടാക്കി. നേരത്തേയും ഇയാൾക്കെതിരെ പരാതികൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു.ആക്രമണത്തിനു പിന്നാലെ പ്രതി സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ചു.
60 ശതമാനത്തിലധികം പൊളലേറ്റ ക്രിസ്റ്റഫറിന്റെ ശ്വാസ കോശത്തിൽ വലിയ അളവിൽ പുക കയറിയതും സ്ഥിതി ഗുരു തരമാക്കി. മേരിയുടെ കൈക്കും മുഖത്തുമാണ് പൊള്ളൽ, ദമ്പതി കൾക്കു മക്കളില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു 3.30ന് ചാത്യാത്ത് മൗണ്ട്കാർമൽ പള്ളിയിൽ സംസ്കരിക്കും. അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം പ്രതി മരിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ കോടതിയെ അറിയിക്കുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.