Kerala NewsLatest News
വഴക്കിനിടെ ഭാര്യ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭയന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കൊല്ലത്ത്
കൊല്ലം: വഴക്കിനിടെ ജീവനൊടുക്കാന്‍ ശ്രമിച്ച നവദമ്ബതിമാരില്‍ ഭര്‍ത്താവ് മരിച്ചു. ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ആശുപത്രിയില്‍.
പള്ളിമണ്‍ കിഴക്കേക്കര, ഐക്യരഴികത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയുടെ മകന്‍ ശ്രീഹരി (22) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ അശ്വതി (18) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വഴക്കുണ്ടായപ്പോള്‍ ഭാര്യ ഗുളികകള്‍ ഒരുമിച്ചു കഴിച്ചശേഷം മുറി അടച്ചതു കണ്ട് ഭയന്ന ഭര്‍ത്താവ് തൊട്ടടുത്ത മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്ബര്‍ – 1056, 0471- 2552056)