ഭാര്യ പെണ്ണല്ല എന്ന് ഭര്‍ത്താവ് അറിയുന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍
മധ്യപ്രദേശിലെ സഹോര്‍ പട്ടണത്തിലാണ് സംഭവം. ദമ്പതികളായി 8 വര്‍ഷം ഒരുമിച്ച ജീവിച്ചതില്‍ ഭാര്യ സ്ത്രീയല്ലെന്ന് കുടുംബം അറിയുന്നത് അവരുടെ മരണശേഷം. 2012ലാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 2 വര്‍ഷം ആയെങ്കിലും ഇരുവര്‍ക്കും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും രണ്ട് കുട്ടികളെ ദത്തെടുത്തിരുന്നു.
സന്തോഷ ജീവിതം നയിക്കുന്നതിന് ഇടയില്‍ അടുത്തിടെ ഇരുവരും തമ്മില്‍ ചെറിയ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി. ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരെയും രക്ഷപെടുത്താന്‍ സാധിച്ചില്ല. 4 ദിവസത്തെ വ്യത്യാസത്തില്‍ ഇരുവരും മരണമടഞ്ഞു.
ഇതിനുശേഷമായിരുന്നു കുടുംബക്കാരെ ഞെട്ടിക്കുന്ന സംഭവം. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞെട്ടിയത് ബന്ധുക്കളാണ്. റിപ്പോര്‍ട്ടില്‍ ഇരുവരും പുരുഷന്മാര് ആണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. തങ്ങള്‍ക്കൊന്നും അറിയില്ലെന്നും ഭാര്യ പെണ്ണാണെന്നായിരുന്നു കരുതിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.