ലോഡ്ജില്‍ റൂമെടുത്തത് ഭാര്യയും ഭര്‍ത്താവും, ഭാര്യ പുറത്ത് പോയതോടെ ജീവനവസാനിപ്പിച്ച് ഭര്‍ത്താവ്

കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശി അഖില്‍ നവാസ് (27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ് അഖില്‍ ഹോട്ടലില്‍ റൂമെടുത്തത്. ഭാര്യ പുറത്തുപോയി വന്നപ്പോള്‍ അഖില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അഖിലും അയിഷയും തമ്മില്‍ പ്രണയവിവാഹമായിരുന്നു. അയിഷ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‌ലാംമതം സ്വീകരിച്ചതാണ്. മതപഠനത്തിനായി ഇവരെ ഈ മാസം 18ന് കോഴിക്കോട് തര്‍ബിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
അഖില്‍ ശനിയാഴ്ച രാവിലെ തര്‍ബിയത്തില്‍ എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോയതായി തര്‍ബിയത്ത് അധികൃതര്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന് അഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.