keralaKerala NewsLatest News

ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറിയൊഴിച്ച് ഭർത്താവ്

കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ തയ്യാറായില്ലെന്ന കാരണത്താൽ ഭാര്യയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ച സംഭവമൊരുങ്ങി. കൊല്ലം ജില്ലയിലെ ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ സ്വദേശിനി റജുല (35)യുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചാണ് ഭർത്താവ് സജീർ ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ റജുല ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് നടന്നത്. ഉസ്താദ് പറഞ്ഞത് “കുടോത്രമാണെന്ന്” പറഞ്ഞ റജുലയുടെ മറുപടിയെയാണ് സജീർ പ്രകോപനമായി കാണുകയും, അതിനെ തുടർന്നാണ് ക്രൂരമായ ആക്രമണം നടത്തുകയും ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉസ്താദ് നിർദേശിച്ച ആഭിചാരക്രിയയിൽ പങ്കെടുക്കാൻ റജുല തയ്യാറായില്ലെന്നതാണ് സംഭവത്തിന് പിന്നിലെ കാരണം എന്നാണ് ബന്ധുക്കളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് റജുലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tag: Husband throws boiling fish curry on wife’s face for refusing to cooperate in witchcraft ritual

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button