എനിക്ക് കോവിഡ് ഇല്ല, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതേ..

തിരുവനന്തപുരം / ബ്രിട്ടനിൽ സിനിമാചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ നടി ലെനക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ നടി ലെന ഫേസ് ബൂക്കിലൂടെ നിഷേധിച്ചു. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ താൻ ക്വാറന്റൈനിലാണെന്നും, ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവാ ണെന്നും, തനിക്ക് കൊവിഡാണെന്ന വാർത്തകൾ തെറ്റാണെന്നും ലെന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
ബംഗളുരു വിമാനത്താവളത്തിൽ നടത്തിയ ആർ..ടിപിസിആർ പരിശോധനയിൽ ലെനയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളായിരുന്നു ഉണ്ടായിരുന്നത്.ബ്രിട്ടനിൽ നിന്ന് എത്തിയതിനാൽ കൊവിഡിന്റെ വകഭേദമാണോയെന്ന് സംശയിക്കുന്നതായും, കൂടുതൽ പരിശോധന നടത്തിയാലെ ഇത് വ്യക്തമാകൂ എന്നുമായിരുന്നു പ്രചാരണം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ലെന ബ്രിട്ടണിൽ നിന്ന് നാട്ടിലെത്തുന്നത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ബംഗളൂരു സർക്കാർ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു എന്ന് മാത്രം. ബ്രിട്ടണിൽ നിന്ന് എത്തുന്നവരിൽ നടത്തുന്ന പതിവ് പരിശോധനയ്ക്ക് ലെന വിധേയമായിരുന്നു. ജനിതകമാറ്റം വന്ന കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്ന ലെന,തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
