entertainmentLatest NewsNews

ഓണം കഴിഞ്ഞു എന്ന കമ്മന്റുകൾ കണ്ടു … ക്ഷമ ചോദിച്ച് അമിതാബച്ചൻ

ഓണാശംസകളുമായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ട്രോളി മലയാളികൾ. ഓണാശംസകൾ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോ അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഓണം കഴിഞ്ഞ് ഒരാഴ്ച ആയി ഇപ്പോഴാണോ ആശംസ നൽകുന്നതെന്ന് പറഞ്ഞാണ് മലയാളികൾ കമന്റ് ബോക്സിൽ ട്രോളുന്നത്. എന്നാൽ മറുപടിയുമായി ബച്ചൻ തന്നെ എത്തി . ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടെന്നും ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെയാണ് സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചൻ ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്.

അതിനെ തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്. ഇപ്പോൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ മറുപടി നൽകിയിരിക്കുകയാണ്.’ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ, താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ, ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…, പോയിട്ട് ദീപാവലിക്ക് വാ…, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ’, എന്നിങ്ങനെ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button