കൊവിഡ് മരണം കുറയ്ക്കാന്‍ ഇനി എളുപ്പവഴി: റിപ്പോര്‍ട്ടുമായി ഐ സി എം ആര്‍
ന്യൂഡല്‍ഹി: കൊവിഡ് മരണം കുറയ്ക്കാന്‍ സാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ടുമായി ഐ സി എം ആര്‍. മുപ്പതു ദിവസത്തിനുള്ളില്‍ 76 ശതമാനം പൗരന്മാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചാല്‍ കൊവിഡ് മരണനിരക്ക് വന്‍തോതില്‍ കുറവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഐ സി എം ആര്‍. ന്റെ പഠന റിപ്പോര്‍ട്ട്.
കൊവിഡിന്റെ പുതിയൊരു തരംഗം തുടങ്ങുന്നതിനു മുമ്പായി എങ്ങനെ ഒരു പ്രദേശത്തെ മരണനിരക്ക് പിടിച്ചു നിര്‍ത്താം എന്നതിനെകുറിച്ച് നടത്തിയ പഠനത്തെതുടര്‍ന്നാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്കും ഒരു മാസത്തിനുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയപ്പോള്‍ അവിടുത്തെ മരണനിരക്ക് 26 മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാന്‍ സാധിച്ചതായി പഠനം കാണിക്കുന്നു.
ഒരു പ്രദേശത്തുള്ള കഴിയുന്നത്ര ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ഒരു മാസം എടുത്ത് 75 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു എന്നും ഐ സി എം ആറിന്റെ സാംക്രമിക രോഗ വിഭാഗ തലവന്‍ ഡോ സമീരന്‍ പാണ്ട പറഞ്ഞു.
ഇങ്ങനെ മരണ നിരക്ക് 26 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുവാനും സാധിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.