DeathLatest News
സിഗ്‌നല്‍ തേടിപ്പോയ വിദ്യാര്‍ത്ഥി മല മുകളില്‍ നിന്നു വീണു മരിച്ചു
ഭുവനേശ്വര്‍: ഓണ്‍ലൈന്‍ ക്ലാസ്സിനായി സിഗ്‌നല്‍ തേടിപ്പോയ വിദ്യാര്‍ത്ഥി മലമുകളില്‍ നിന്ന് കാല്‍ വഴുതി വീണ് മരിച്ചു. റായഗഡ ജില്ലയിലെ പദ്മപൂര്‍ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തില്‍ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്. ആന്‍ഡ്രിയ കട്ടക്ക് മിഷനറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
നെറ്റ്വര്‍ക്ക് സിഗ്‌നല്‍ തിരയുന്നതിനിടെയാണ് വിദ്യാര്‍ത്ഥി മലമുകളില്‍ നിന്ന് കാല്‍ വഴുതി വീണത്. തന്റെ മൊബൈല്‍ ഫോണിന് സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സിഗ്‌നല്‍ തേടി തന്റെ ഗ്രാമത്തിനടുത്തുള്ള മലമുകളില്‍ കയറുകയായിരുന്നു വിദ്യാര്‍ത്ഥി. അവിടെ വെച്ച് കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.