Kerala NewsLatest NewsLocal NewsNationalNewsPolitics

കോടിയേരി വിജയിച്ചാൽ സി പി എം ആണ് ജയിക്കുന്നത്,അവിടെ പിണറായി എന്ന വ്യക്തിയല്ല മുഖ്യം.

കോടിയേരി പണി തുടങ്ങി ഇങ്ങനെ പോയാൽ കോടിയേരി തന്നെ പിണറായി വിജയന് കടക്കു പുറത്ത് പറയും. ശബരിമലയിൽ തുടങ്ങിയത് ഇപ്പോഴും പിണറായിയെ വിട്ടു മാറുന്നില്ല; പിണറായിക്ക് രണ്ടാം പ്രാവശ്യവും പാർട്ടിയുടെ പിടി വീണു. പുറത്ത് പുലി ആണെങ്കിലും അകത്ത് വെറും ഒരെലി തന്നെയാണ് മുഖ്യൻ എന്നതാണ് തെളിയുന്നത്. മുഖ്യമന്ത്രി പിണറയി വിജയൻറെ ധാർഷ്ട്യവും സി പി എമ്മിലെ അപ്രമാദിത്വവും എല്ലാം ഇതാ കൂപ്പുകുത്തുന്നു. പിണറായിയുടെ വിശ്വസ്തൻ കാരണം ഭരണത്തിന്റെ അവസാനം തന്നെ ഉണ്ടായ നാണക്കേട് പാർട്ടിയുടെ അകത്തളങ്ങളിൽ വലിയ വിമർശനങ്ങൾക്കും,കല്ലുകടികൾക്കും കാരണം ആകുമ്പോൾ പാർട്ടിയിൽ എന്ന പോലെ ഭരണ കേന്ദ്രത്തിലും പിടിമുറുക്കാൻ ഉറച്ചിറങ്ങിയിരിക്കുകയാണ് കൊടിയരി ബാലകൃഷ്ണൻ. സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ യോഗം വിളിച്ചിരിക്കുകയാണ് സി പി എം. മന്ത്രിമാരുടെ സ്റ്റാഫിനു പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനാണു തീരുമാനം. അതായത് മുഖ്യമന്ത്രിയുടെ കടക്ക് പുറത്തും മാറി, നിലക്ക് അങ്ങോട്ട് എന്നൊക്ക ഇനി പറയും. എങ്കിലും സ്വന്തം സ്റ്റാഫിനെ അഴിച്ചു വിട്ട് പട്ടം പോലെ സ്വതത്രമായി വിട്ടിരിക്കുകയാണ് എന്നാണ് കേൾക്കുന്നത്. മാത്രമല്ല മുഖ്യന്റെ പേർസണൽ സെക്രട്ടറി ശിവ ശങ്കർ സ്വപ്നയോടും സരിത്തിനോടുമൊക്കെ പറഞ്ഞിരിക്കുന്നത് തന്നെ തൻ പറയുന്ന എവിടെ വേണമെങ്കിലും ഒന്നും വായിച്ചു നോക്കാതെ ഒപ്പിടുന്ന മണ്ടനാണ് എന്നൊക്കെയാണ്. ഇതൊക്കെ കൊണ്ട് തന്നെ പേർസണൽ സെക്രട്ടറിമാരെ വരിഞ്ഞു കേട്ടൻ തയാറായിരിക്കുകയാണ് സി പി എം പാർട്ടി നേതൃത്ത്വം. യു ഡി എസ്ഫ് ഭരണകാലത്ത് സരിതയ്ക്ക് പകരമായി എൽ ഡി എഫ് ഇറങ്ങുന്നതിനു മുൻപ് പാർട്ടിക്കപമാനമായി സ്വപ്‍ന എത്തി. ഇത് പാർട്ടിക്ക് ഏല്പിച്ച അപമാനം കുറച്ചൊന്നുമല്ല. ഇതിന്റെ അമർഷം പാർട്ടിക്കുള്ളിൽ കല്ലുകടിയായി തുടരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി പാർട്ടിക്കുള്ളിലും ഭരണത്തിലും ഒരേ ഒരു രാജാവ് എന്ന പിണറായിയുടെ അപ്രമാദിതും അവസരം കീട്ടിയപ്പോൾ എടുത്തു ദൂരെ എറിയാൻ തന്നെയാണ് കോടിയേരിയുടെ നീക്കം. പിണറായിയുടെ നേതൃത്ത്വത്തിൽ ഇനിയൊരു ഭരണ തുടർച്ച ഉണ്ടാകില്ല എന്ന് പാർട്ടിക്കുള്ളിൽ ഉയർന്നു കേൾക്കുന്ന സ്വരം ഉച്ചത്തിലാകും മുൻപ് മറുമരുന്ന് കണ്ടെത്താനുള്ള നീക്കാം കൂടി സി പി എം.നുള്ളിൽ നടക്കുകയാണ്.

മികച്ച ഭരണ പ്രകടങ്ങൾക്കൊടുവിൽ പിണറായി അറിഞ്ഞോ അറിയാതെയോ വാങ്ങിവെച്ച അപവാദവും, ദുഷ്പ്പേരും പാർട്ടിയെ ചില്ലയല്ല ബാധിച്ചിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ നീക്കം. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് എന്നത് മാറി നിലക്ക് പോകട്ടെ ഇനി അങ്ങോട്ട് എന്ന് പാർട്ടി സെക്രട്ടറിക്ക് പറയാൻ അവസരം കിട്ടിയിരിക്കുകയാണ്‌. പിണറായിയോട് അങ്ങനെ പറയാതിരുന്നാൽ നഷ്ട്ടം പാർട്ടിക്കാണെന്നും കൊടിയേരിക്കറിയാം. ഭരണ തുടർച്ച ഉണ്ടാകുമെന്നു ഇ പി ജയരാജൻ പലകുറി ആവർത്തിക്കുന്നത്
കൊടിയേരിയെന്ന സഖാവിനെ കണ്ടായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ ഉയർത്തിക്കാട്ടാൻ കഴിയുമോ എന്ന ആശങ്കയിലാണ് പാർട്ടി എന്നതാണ് സത്യം. രണ്ടും കൽപ്പിച്ചു അത്തരമൊരു തീരുമാനമെടുത്താൽ അത് നിലവിലുള്ള സാഹചര്യത്തിൽ ശുഭപ്രതീക്ഷയില്ലാത്ത വെറും ഒരു പരീക്ഷണം മാത്രം ആകും. സ്വന്തം ഓഫീസിൽ നടന്ന കാര്യങ്ങൾ പോലും അറിയാതെ പോയ പിണറായിയെ, വീണ്ടും ആ കസേര ഇടതുപക്ഷത്തിന്റെ കൈയിൽ കിട്ടിയാൽ പോലും അവരോധിക്കാൻ രണ്ടുവട്ടം ആലോചിക്കേണ്ടി വരും.

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ പകരക്കാരനെ കാണുക എന്നത് മാത്രമാണ് സി പി എമ്മിന് ആശ്വാസമായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെയും, കെ കെ ശൈലജയുടെയും പേരുകൾ മാത്രമാണ് ജനസമ്മതരായി പാർട്ടിക്ക് മുന്നോട്ടു വെക്കാനുള്ളത്. ഭരണത്തിൽ കൈകോർക്കുന്ന സി പി ഐ സമ്മതരും ഈ രണ്ടു പെരുകാർ തന്നെ. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിയെടുക്കുന്ന തീരുമാനമാണ് വലുത്.വ്യക്തികൾക്കല്ല പ്രാധാന്യമെന്നും പിണറായിയും പാർട്ടി പറയുന്നത് കേൾക്കാൻ ബാധ്യസ്ഥനാണെന്നും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കോടിയേരി പറഞ്ഞു കഴിഞ്ഞു.

കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ സാമര്‍ഥ്യം മുഖ്യമന്ത്രിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നു പറഞ്ഞ കോടിയേരി, സിപിഎമ്മിൽ ആര്‍ക്കും സര്‍വാധികാരി സ്ഥാനമോ അപ്രമാദിത്തമോ ഇല്ലെന്നും,മുഖ്യമന്ത്രി കൂട്ടായ നേതൃത്വത്തിൻ്റെ ഭാഗമാണെന്നും പാര്‍ട്ടിയ്ക്ക് അദ്ദേഹം വിധേയനാണെന്നും പറഞ്ഞു കഴിഞ്ഞു. പാർട്ടി പറയുന്നത് പിണറായി ആണേലും കേൾക്കണം എന്നതാണ് ഇതിനർത്ഥം. അതിനുള്ള നീക്കമാണ് കോടിയേരി നടത്തുന്നത്. കോടിയേരി വിജയിച്ചാൽ സി പി എം ആണ് ജയിക്കുന്നത്. അവിടെ പിണറായി എന്ന വ്യക്തിയല്ല മുഖ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button