സൗഹൃദം,പ്രണയം, ഒടുവില്‍ ജീവനെടുത്ത് കമിതാക്കള്‍
കൊച്ചി: പ്രണയനൈരാശ്യത്തില്‍ കമിതാക്കള്‍ ജീവനൊടുക്കുന്നതും ജീവനെടുക്കുന്നതും ഇന്ന് സര്‍വ്വ സാധാരണമായിരിക്കുകയാണ്. എന്നാല്‍ പ്രണയിനിയെ നിറയൊഴിച്ച് കൊല്ലുന്നത് അത്ര കേട്ടു കേള്‍വി ഇല്ലാത്ത സംഭവമാണ്.
പ്രത്യേകിച്ച് കേരളത്തില്‍ അത്തരത്തില്‍ ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസത്തെ മാനസയുടെ ദാരുണാന്ത്യം.നിരവധി പേരാണ് മാനസയുടെ മരണത്തില്‍ വേദന പങ്കു വച്ചത്. അത്തരത്തില്‍ നടിയും മോഡലുമായ നേഹ റോസിന്റെ പ്രതികരണമാണ് ചര്‍ച്ചാ വിഷയം
‘പ്രതികാര ബുദ്ധി തോന്നുമ്പോള്‍ അതിനെ കണ്‍ട്രോള്‍ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തി നില്‍ക്കില്ലായിരുന്നു. ഞാന്‍ ഒരു ലിസ്റ്റ് എഴുതിയാല്‍ അതിവിടെ അവസാനിക്കില്ല. കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ് ഉണ്ടാക്കല്‍ ഇതെല്ലാം നമ്മുടെ നെഗറ്റിവിറ്റി കൂട്ടുന്ന പ്രവര്‍ത്തികളാണ്.’
‘ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്പോള്‍, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനര്‍ജി അത്രയും കൂടുകയാണ്. അത് മാത്രമല്ല അവര്‍ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാന്‍ അര്‍ഹിക്കുന്നില്ല. ഈ വളര്‍ന്നുവരുന്ന തലമുറ ഇതെല്ലാം എന്നാണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ.’ ഇതായിരുന്നു നേഹയുടെ പ്രതികരണം.