Kerala NewsLatest NewsNewsPolitics
രാജ്യസഭാ സീറ്റ് എൽജെഡിക്ക് നൽകിയാൽ എംവി ശ്രേയാംസ് കുമാര്‍ തന്നെ സ്ഥാനാര്‍ഥി.

കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എൽജെഡിക്ക് നൽകുന്ന പക്ഷം എംവി ശ്രേയാംസ് കുമാര്‍ തന്നെ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. സീറ്റ് സംബന്ധിച്ച് എൽജെഡി സെക്രട്ടറിയേറ്റില്‍ ധാരണയായി. ശ്രേയാംസ് കുമാർ സ്ഥാനാർഥിയാകുന്നതിനോട് സിപിഎമ്മിനു യോജിപ്പാണ്. അതേസമയം, എൽഡിഎഫ് യോഗം ചേർന്ന ശേഷമേ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂകയുള്ളൂ. എംപി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് ആഗസ്ത് 24നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. സൂക്ഷ്മ പരിശോധന 14ന് നടക്കും. ആഗസ്ത് 17 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.