‘നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങൂ’; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഭര്‍ത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. “നിന്നെ വിടില്ല. എന്റെ കൂടെ ജീവിക്കുകയാണെങ്കില്‍ ജീവിക്കും. അല്ലെങ്കില്‍ ഇതോടെ തീര്‍ന്നു. നീ ഷാര്‍ജയില്‍ പോകില്ല. നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങു”- എന്ന് സതീഷ് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പത്ത് വര്‍ഷമായി പീഡനം സഹിക്കുകയാണെന്ന് അതുല്യ തന്നെ വീഡിയോയില്‍ പറയുന്നു. ഷാര്‍ജയില്‍ പോകാനൊരുങ്ങിയ അതുല്യയെ തടയാന്‍ സതീഷ് കുത്തിക്കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും, അസഭ്യം വിളിച്ചുപറഞ്ഞുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കുടുംബം വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിഭാഗം ഇവ പഴയ ദൃശ്യങ്ങളാണെന്ന് വാദിക്കുന്നു. ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതി ഫോറന്‍സിക് പരിശോധനക്ക് നിര്‍ദേശം നല്‍കി.
ജൂലൈ 19-നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ സംശയം. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനോടകം തന്നെ അതുല്യയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതിന്റെയും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Tag: ‘If you leave here, I will stab you to death’; Footage of Sathesh threatening Atulya is out