ശശി തരൂരിനെതിരെ വിമര്‍ശന പോസ്റ്ററുകള്‍
തിരുവനന്തപുരം: ശശി തരൂര്‍ എംപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോസ്റ്ററുകള്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.
തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
തരൂരേ നിങ്ങള്‍ പി.സി.ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുള്ള ചോദ്യമുന്നയിക്കുകയാണ് ഒരു പോസ്റ്റര്‍. ശശി തരൂരിന്റെ സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നതെന്നുള്ള രീതിയിലും ഒരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.