CinemaLatest NewsMovieUncategorized
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഒഴിവുള്ള പാസുകൾക്കായി അപേക്ഷിക്കാം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ തിരുവനന്തപുരത്ത് ഒഴിവുള്ള പാസുകൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും . വിദ്യാർഥികൾ,ഡെലിഗേറ്ററുകൾ എന്നീ വിഭാഗങ്ങൾക്കാണ് രജിസ്‌ട്രേഷൻ അനുവദിച്ചിട്ടുള്ളത് . കോവിഡ് പരിശോധന ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും ബാധകമായിരിക്കുമെന്നു അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.
registration.iffk.in എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രൊഫൈൽ എഡിറ്റ് ചെയ്ത് വിലാസം മാറ്റുകയാണെങ്കിൽവിലാസം തെളിയിക്കുന്ന പ്രൂഫ് അപ്ലോഡ് ചെയ്യേണ്ടതാണ്.