CovidLatest NewsNationalNewsUncategorized
കോവിഡ് വ്യാപനം: ഒഡീഷയിൽ ജൂൺ ഒന്ന് വരെ ലോക്ക്ഡൗൺ നീട്ടി
ഭൂവനേശ്വർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒഡീഷയിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ ഒന്ന് വരെ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ ഒന്ന് പുലർച്ചെ അഞ്ച് വരെയാണ് ലോക്ക്ഡൗൺ. നിലവിൽ ആഴ്ചയിലെ അവസാനം ചില ഇളവുകൾ നൽകിയിട്ടുണ്ട്. ഇത് തുടരും. രാവിലെ ആറ് മുതൽ 11 വരെ മാത്രമാണ് ആവശ്യവസ്തുക്കൾ വാങ്ങുന്നതിനായി ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്നും 25 ആക്കി കുറച്ചു.