CrimeKerala NewsLatest NewsLocal NewsNationalNews

സെക്രെട്ടറിയേറ്റിലെ വകുപ്പ് തലവന്മാരടക്കം വിദേശ നയതന്ത്ര പ്രതിനിധികളുമായി അനധികൃത ബന്ധം സൂക്ഷിച്ചിരുന്നു.

സംസ്ഥാന ഭരണ സിരാകേന്ദ്രത്തിലെ വകുപ്പ് തലവന്മാരടക്കം ഉള്ള ചില ഉദ്യോഗസ്ഥന്മാർ യു എ ഇ കോൺസുലേറ്റിലെ വിദേശ നയതന്ത്ര പ്രതിനിധികളുമായി അനധികൃത ബന്ധം സൂക്ഷിച്ചിരുന്നതായി വിവരം.

ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ 20-ന് ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നയതന്ത്ര പ്രതിനിധികളുമായി വകുപ്പ് തലവന്മാര്‍ ബന്ധം സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കുലര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ നിയമവിരുദ്ധമായി വിദേശ എംബസികളുമായും നയതന്ത്ര പ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്ന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നതാണ്.വിദേശ യനതന്ത പ്രതിനിധികളുമായി മന്ത്രിമാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരോ നേരിട്ട് ബന്ധപ്പെടാൻ പാടില്ല. ഏതെങ്കിലും നയതന്ത്ര പ്രതിനിധി ബന്ധപ്പെട്ടാല്‍ അക്കാര്യം വകുപ്പ് തലവന്മാരുടെയോ ചീഫ്സെക്രട്ടറിയുടെയോ ശ്രദ്ധയില്‍ പെടുത്തുകയാണ് വേണ്ടത്.

സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഒരു സംസ്ഥാന ഭരണ സംവിധാനത്തിന്റെ ഭാഗമായവർ ബന്ധപ്പെടാൻ പാടുള്ളൂ.
വകുപ്പ് മേധാവിമാര്‍ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. അങ്ങനെ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണവും വിലിരുത്തലും ഉണ്ടാകണമെന്നും പൊതു ഭരണ വകുപ്പിന്റെ സർക്കുലറിൽ പറയുന്നുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ നയതന്ത്ര സ്ഥാപനങ്ങളുമായി ഇടപെടാവൂ. ഇതെല്ലാം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും മന്ത്രി കെ.ടി.ജലീലും സിആപ്ടിലെ ഉദ്യോഗസ്ഥരും അടക്കം നിരവധി തവണ യുഎഇ കോണ്‍ഡസുലേറ്റുമായി ബന്ധപ്പെട്ടത്. കെ.ടി.ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ സ്വകാര്യം സന്ദര്‍ശനം നടത്തിയതായി എന്‍ഐഎയും കസ്റ്റംസും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാത്രമല്ല യുഎഇ കോണ്‍ഡസുലേറ്റിന്റെ പേരില്‍ നിരവധി തവണ മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയതായും അന്വേഷണ ഏജൻസികൾ സംസാരിക്കുകയാണ്. കോൺസുലേറ്റിൽ നിന്ന് പുറത്ത് കൊണ്ടുവന്ന 250 പാക്കേജുകള്‍ കെ.ടി.ജലീലിന്റെ നിര്‍ദ്ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ കടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല,സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ മറികടന്നായിരുന്നു ഇതെല്ലാം നടന്നത്. ഈ പാഴ്സലുകള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് അറിയല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് അദ്ദേഹം മൊഴി നല്‍കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button