ശിവശങ്കർ ആശുപത്രി കിടക്കയിൽ കിടന്നു ജാമ്യത്തിന് ശ്രമിക്കുന്നു, ദേഹാസ്വാസ്ഥ്യവും, ആശുപത്രി വാസവുമെല്ലാം 18 മത്തെ അടവ്

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസ്സ് കൂട്ടി പോകുമ്പോൾ പയറ്റിയത് 18 മത്തെ അടവായിരുന്നു.
ദേഹാസ്വാസ്ഥ്യവും, ആശുപത്രി വാസവുമെല്ലാം കസ്റ്റംസ് അറസ്റ്റിൽ പെടാതിരിക്കാനും, മുൻകൂർ ജാമ്യം എടുക്കാനുമുള്ള ആസൂത്രിതമായ നാടകം.
തന്റെ ഭാര്യ ജോലി ചെയ്യുന്ന പി.ആര്‍.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപെടുന്നതും, തുടർന്ന് അവിടെ നിന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റിയതുമൊക്കെ നാടകത്തിന്റെ ഭാഗം തന്നെ.
എം. ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതിനു പിറകെ കസ്റ്റംസ് അദ്ദേഹത്തിനു സിആർപിഎഫ് സുരക്ഷ ആവശ്യപ്പെടുകയുണ്ടായി. സിആർപിഎഫ് ഞായറാഴ്ച തന്നെ എത്തുന്നുണ്ട്. ശിവശങ്കറിനു നൽകുന്ന ചികിത്സയുടെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെയും വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കോളജ് അധികൃതർക്കു കസ്റ്റംസ് കത്തു നൽകിയിട്ടുണ്ട്.
അറസ്റ്റ് ഉണ്ടാകുമോ എന്നാണു ശിവശങ്കർ ഭയക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുമെന്നു വാർത്തകളും പുറത്ത് വന്നിട്ടുണ്ട്. മുൻകൂർ ജാമ്യത്തിന് ശിവശങ്കർ ശ്രമിക്കുമെന്ന് അറിഞ്ഞതോടെ അതിനെ എതിർക്കാൻ പ്രത്യേക നിയമവിദഗ്ധരെയും കസ്റ്റംസ് നിയോഗിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇത് വരെ ഇല്ലാത്ത, നടക്കാത്ത സംഭവമാണ് തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയില്‍ ശനിയാഴ്ച അരങ്ങേറിയത്. തിരുവനന്തപുരത്തെ സിറാജ് ലേഖകൻ കെ എം ബഷീറിന്റെ മരണം പോലും, മുഖ്യമല്ലാത്ത സംസ്ഥാന മുഖ്യമന്ത്രിയെ സംബന്ധിച്ചു ഇതൊന്നും വലിയ സംഭവവും അല്ല. പക്ഷെ പത്രലേഖകരെ ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ തല്ലിയത് നിസ്സാരമായി ഒരിക്കലും കാണാൻ പറ്റില്ല. കേരളത്തിലെ പത്രലോകം നാളെ ഇതിന്റെ ശരിയും തെറ്റും വിധിയെഴുതും.
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്നും മാറ്റുന്നതിനിടെ ആണ് സംഘര്‍ഷം ഉണ്ടാവുന്നത്,.ശിവശങ്കറിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയുകയുമായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുതള്ളി. സംഘര്‍ഷത്തില്‍ അമൃത ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദന മേറ്റു. സംഘര്‍ഷത്തിന് പിന്നാലെയാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്.
ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും മാറ്റുന്നതറിഞ്ഞ് പി.ആര്‍.എസ് ആശുപത്രിയുടെ മൂന്ന് കവാടങ്ങളിലും മാധ്യമപ്രവര്‍ത്തകർ ഏതുയിരുന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ വാതിലുകള്‍ വഴിയായിരുന്നു അദ്ദേഹത്തെ പുറത്തിറക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൃശ്യം പകര്‍ത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആംബുലന്‍സിലേക്ക് ശിവശങ്കറിനെ കയറ്റുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സെക്യൂരിറ്റിക്കാർ തടയുകയായിരുന്നു.
എം.ആര്‍.ഐ, ആന്‍ജിയോഗ്രാം പരിശോധനകള്‍ ശിവശങ്കറിന് പൂര്‍ത്തിയാക്കി. ഇതിലൊന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി ഇതുവരെ വിവരമില്ല. എന്നാല്‍ നട്ടെലിന് ക്ഷതമുണ്ടെന്നാണ് ഭ്യാര്യ ജോലി നോക്കുന്ന .ആര്‍.സി ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിട്ടുള്ളത്.ആശുപത്രിക്കിടക്കയിൽ കിടന്നു കൊണ്ട് ശിവശങ്കറിന് ജാമ്യം എടുക്കാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്.
പി.ആര്‍.എസ് ആശുപത്രിയില്‍ ഇന്നലെ ശിവശങ്കറിനെ പ്രവേശിപ്പിച്ചതുമുതല്‍ ആശുപത്രി മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ശിവശങ്കറിന് സ്വാധീനമുള്ള ആശുപത്രിയായതുകൊണ്ടാണ് ആശുപത്രി മാറ്റം കസ്റ്റംസ് ആവശ്യപ്പെട്ടതെന്നാണ് നിഗമനം.
ഇതിന് പിന്നാലെ കസ്റ്റഡി സാധ്യതയിലേക്ക് നീങ്ങുമെന്ന സൂചനകളും വന്നിരിക്കുകയാണ്.ശിവശങ്കർ കസ്റ്റഡിയിൽ പോകുന്നത് പലരുടെയും ഉറക്കം കെടുത്തുമെന്നു ഉറപ്പായതോടെയാണ് ശിവസേനക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടന്നു വരുന്നത്.