രാജ്യത്ത് 99 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐ.എം.എ റെഡ് അലര്‍ട്ട് നല്‍കി.

രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ഐ.എം.എ റെഡ് അലര്‍ട്ട് നല്‍കി. ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിർദേശിച്ചിരിക്കുന്നത്. രോഗം വരാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഐ.എം.എ പറയുന്നു.
ഐ.എം.എയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടര്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ നിന്നും 99 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡോക്ടര്‍മാരില്‍ 73 പേര്‍ 50 വയസ്സിനു മുകളിലുള്ളവരാണ്. 19 പേര്‍ 35-50 വയസ്സിനിടയിലുള്ളവരുമാണ്. ഡോക്ടര്‍മാരില്‍ അപകടത്തില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും ജനറല്‍ പ്രാക്ടീഷണര്‍മാരാണ്. ഇവര്‍ക്ക് പ്രത്യേകമായി ശാസ്ത്രീയമായ രീതിയിലുളള സുരക്ഷ ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരും മറ്റു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കെെക്കൊളളണമെന്നും ഐ.എം.എയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.