Latest News
ജിഎസ്ടി നിരക്കുകളില്‍ മാറ്റം: പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കുന്നവയുടെ നിരക്കില്‍ മാറ്റം
ചെന്നൈ: ജിഎസ്ടി നിരക്കുകളില്‍ മാറ്റം. പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുക. ഇഡ്ഡലി, ദോശ,കഞ്ഞി മിശ്രിതം എന്നിവ അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനമായത്. അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് (എഎആര്‍) തമിഴ്‌നാട് ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
ബജ്‌റ, ജൊവര്‍, റാഗി, മള്‍ട്ടിഗ്രെയ്ന്‍ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവന്‍ ഫുഡ്‌സ് ആന്‍ഡ് സ്വീറ്റ്‌സ് ആണ് എഎആറിനെ സമീപിച്ചത്. മാവ് രൂപത്തില്‍ വില്‍ക്കുന്ന ദോശ, ഇഡ്ഡലി എന്നിവയ്ക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി നിരക്ക്.