CovidKerala NewsLatest News
കേരളത്തിൽ കോവിഡിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയിൽ കൂടിവരുന്ന സാഹചര്യത്തിൽ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവർത്തിച്ചു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു.
കൂടാതെ വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഐഎംഎ പറഞ്ഞു.കൂടാതെ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ പറഞ്ഞു. ഇന്നലെ കേരളത്തിൽ 11,755 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ് ജില്ലകളിൽ ഇന്നലെ ആയിരത്തിന് മുകളിൽ ആണ് രോഗികൾ .