Gulfinformationinternational news
ഹജ്ജ് സീസണിനായുള്ള പ്രധാനപ്പെട്ട ഒരുക്കങ്ങള്‍;ഹജ്ജ് ഉംറ മന്ത്രാലയം വിലയിരുത്തി.

എട്ട് മാസം മാത്രം ശേഷിക്കെ വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരുക്കങ്ങള്‍ ഹജ്ജ്, ഉംറ മന്ത്രാലയം വിലയിരുത്തി. ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയത്തിന് കീഴില്‍ തുടരുകയാണ്. തീര്‍ഥാടകരുടെ ഗതാഗത അനുഭവത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ‘സൗദി ബസുകള്‍’ സംരംഭം ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായും 50 ലധികം മീറ്റിങുകള്‍ നടത്തിയതിനു പുറമേ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകള്‍ വഴി 60 ലധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി ഏകോപനം നടത്തിയതായി മന്ത്രാലയം വിശദീകരിച്ചു.
Tag: Important preparations for the Hajj season; evaluated by the Ministry of Hajj and Umrah.