Latest News
വിദ്യാര്‍ഥിയ്ക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും
മാന്നാര്‍: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തെ തുടര്‍ന്ന് പ്രതിക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുംതുറ പവിത്ര സദനത്തില്‍ അശോകന് (41) ആണ് കേസിലെ പ്രതി. അതേസമയം പിഴ നല്‍കിയില്ലെങ്കില്‍ ഒരു മാസം തടവ് കൂടി അനുഭവിക്കണം.
2018 ല്‍ മാന്നാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിക്കാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് പോക്സോ കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷ വിധിച്ചത്.