Kerala NewsLatest NewsUncategorized
കൊറോണ വാക്‌സീൻ രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യമായി നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: കൊറോണ വാക്‌സീൻ രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സീൻ കൊടുക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലെന്നും കോടതി പറഞ്ഞു. ആർബിഐ കേന്ദ്രത്തിന് നൽകിയ ഡിവിടണ്ട് ഉപയോഗിച്ച് വാക്‌സീൻ നൽകിക്കൂടെ എന്നും കോടതി ചോദിച്ചു.
നയപരമായ വിഷയമാണ് എന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ മറുപടി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വാക്‌സീൻ പോളിസിയിൽ മാറ്റം വരുത്തിയതോടെ വാക്‌സീനേഷന്റെ എണ്ണം കുറഞ്ഞു എന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.