Editor's ChoiceLatest NewsNationalNews
ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

പട്ന/ കോവിഡ് ഭീതിക്കിടെ ബീഹാറിൽ നിയമ സഭയിലേക്ക് ഉള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. കോവിഡിന്റെ സാഹചര്യത്തിൽ പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങളുമായി ബന്ധപെട്ടു തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. 2.14 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 1066 സ്ഥാനാർഥികൾ ജനവിധി തേടുന്നു. മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് ശ്രേയസി സിങ് എന്നിവർ ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. നിതീഷ് കുമാർ മന്ത്രി സഭയിലെ ആറു മന്ത്രിമാരുടെ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉൾപ്പെടെ 71 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യ ഘട്ടവിധിയെഴുത്ത് നടക്കുന്നത്.