ബീഹാറിൽ ആദ്യഘട്ടത്തിൽ 54.26 ശതമാനം പോളിങ്ങ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഘട്ടത്തിൽ 54. 26 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പിന്നാക്ക സമുദായ ശാക്തികരണം ഇതുവരെ പ്രധാന ലക്ഷ്യമായി മുന്നോട്ട് വച്ച് പ്രവര്‍ത്തിച്ച എല്‍ജെപി അതിന് പകരം ‘സീതയുടെ അവകാശങ്ങള്‍ – കാലഘട്ടത്തിന്റെ ആവശ്യം’ എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെ ടുപ്പില്‍ ഉയര്‍ത്തിയത്.അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമാ യി ബിഹാറിലെ സീതാമഹരിയില്‍ സീതാക്ഷേത്രം എന്നതടക്കം സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളാണ് പ്രാധാന്യത്തോടെ ഈ തെരഞ്ഞെടുപ്പില്‍ എല്‍ജെപി ഏറ്റെടുക്കുന്നത്.
ബിഹാറിലെ സീതാമഹരിയാണ് സീതയുടെ ജന്മസ്ഥലം എന്നാണ് ഐതിഹ്യം. അതിനാൽ രാമക്ഷേത്രത്തിന് സമാനമായി സീതാ ക്ഷേത്രം ഇവിടെ വേണം എന്ന ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നിലവിലുള്ള ജാതി സമവാക്യ ങ്ങള്‍ക്ക് ഉപരി എല്ലാ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളു ടെയും പിന്തുണ നേടാനും ഇതിലൂടെ സാധിച്ചു. ജെഡിയു വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് എതി രായി എല്‍ജെപി മത്സരിക്കാത്തതും അന്തര്‍ധാര സജീവമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ബിഹാറിലെ പ്രാദേശിക പാര്‍ട്ടികളെ ഹിന്ദുത്വാടിത്തറയുള്ള വിഭാഗങ്ങളാക്കി മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.ജെഡിയു വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും എല്‍ജെപിക്ക് പ്രാദേശിക തലത്തില്‍ വലിയ പിന്തുണ ആര്‍എസ്എസ് നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുക.