DeathEditor's ChoiceHealthLatest NewsLocal NewsNationalNews

ആന്ധ്ര പ്രദേശിൽ എലൂരില്‍ ആജ്ഞതരോഗം ആശങ്ക പരത്തുന്നു, ഒരു മരണം, 292 പേർ ആശുപത്രികളിൽ.

ഏലൂർ / ആന്ധ്ര പ്രദേശിൽ എലൂരില്‍ ആജ്ഞതരോഗം ആശങ്ക പരത്തുന്നു. ആജ്ഞത രോഗം ബാധിച്ച് ഒരാള്‍ മരണപെട്ടു. 292 പേർ ആശുപത്രികളിലാണ് 45 വയസ്സുകാരനാണ് ചികിത്സക്കിടെ മരണപ്പെടുന്നത്. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിൽ ആണ് പലരെയും ആശുപത്രികളിൽ എത്തിച്ചത്.എന്താണ് ഇവരുടെ അസുഖമെന്ന് ഡോക്ടർമാർക്ക് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ പിന്നീട് വ്യക്തമായി. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു.

ഏഴ് പേരെ വിദഗ്ധ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രി യിലേക്ക് കൊണ്ടുപോയി. എല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീ വാണ്. 140ഓളം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനി ല്ലെന്നും ഇവരെ ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചെന്നും വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. എലുരു മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button