ഫ്രാന്‍സില്‍ മതപുരോഹിതര്‍ പീഡിപ്പിച്ചത് രണ്ടലക്ഷത്തിലധികം കുട്ടികളെ
പാരിസ്: ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ഫ്രാന്‍സിലെ കത്തോലിക്ക സഭയിലെ പുരോഹിതര്‍. 1950 മുതല്‍ കാത്തോലിക്ക സഭയുടെ പുരോഹിതര്‍ പീഡിപ്പിച്ചത് 2,16,000 കുട്ടികളെയാണ്. ഫ്രാന്‍സിലെ കാത്തോലിക്ക ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അധ്യക്ഷന്‍ ജീന്‍ മാര്‍ക് സോവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ലക്ഷക്കണക്കിന് പിഞ്ചുപൈതങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സഭയും പുരോഹിതരും കണ്ണടയ്ക്കുകയായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ ഈ പീഡനം തുടര്‍ന്നുവന്നിരുന്നു. സഭയിലെ പുരോഹിതര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നകാര്യം പുറത്തുവന്നതോടെ വിശ്വാസികള്‍ പുരോഹിതര്‍ക്കെതിരെയും സഭയ്‌ക്കെതിരെയും തിരിഞ്ഞു.
വിശ്വാസികളുടെ ക്ഷോഭം തണുപ്പിക്കുന്നതിനായാണ് മൂന്നുവര്‍ഷം മുന്‍പ് കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ സഭയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ ശരിവയ്ക്കുകയാണ്. ഇതോടെ ആര്‍ച്ച് ബിഷപ്പ് റെമിസും ഫ്രഞ്ച് കോണ്‍ഫറന്‍സ് ഓഫ് ബിഷപ്പ് മേധാവി എറിക് ഡി മോളിന്‍സ് ബ്യുവോഫോര്‍ട്ടും ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തി.