ഇന്ത്യയിൽ കൊവിഡ് കേസുകൾ 87 ലക്ഷം കവിഞ്ഞു.

ന്യൂഡൽഹി / ഇന്ത്യയിൽ കൊവിഡ് കേസുകൾ 87 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ കഴിഞ്ഞ 24 മണിക്കൂറിൽ 44,879 പേർക്കു രോഗം സ്ഥിരീകരിച്ച തായാണ് പറയുന്നത്. മൊത്തം രോഗബാധിതർ ഇതോടെ 87,28,795 ആയി. ഇവരിൽ 81.15 ലക്ഷത്തിലേറെ പേർ ഇതിനകം രോഗമു ക്തരായി. റിക്കവറി നിരക്ക് 92.97 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 547 പേർ കൂടി മരണപെട്ടു. രാജ്യത്തെ കൊവിഡ് മരണം ഇതോടെ 1,28,668 ആയി. 1.47 ശതമാ നമാണ് മരണനിരക്ക്. ആക്റ്റിവ് കേസുകൾ 4,84,547 ത്തിൽ എത്തി. ആകെ കേസുകളുടെ 5.55 ശതമാനമാണിത്. വ്യാഴാഴ്ച 11.39 ലക്ഷ ത്തിലേറെ സാംപിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയി ച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 122 പേർ വ്യാഴാഴ്ച മരണപെട്ടു. ഡൽഹി യിൽ 104 പേർ മരിച്ചു. പശ്ചിമ ബംഗാളിൽ 54 ഉം , കേരളത്തിലും തമിഴ്നാട്ടിലും 25 വീതവും, പഞ്ചാബിൽ 23 ഉം , കർണാടകയിലും ഉത്തർപ്രദേശിലും 21 വീതവും, ഛത്തിസ്ഗഡിൽ 20 ഉം, , ഹരിയാനയിൽ 19 ഉം മരണങ്ങൾ ഉണ്ടായി. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള കൊവിഡ് മരണം 45,682 ആയിരിക്കുകയാണ്. കർണാടകയിൽ 11,474, തമിഴ്നാട്ടിൽ 11,440, പശ്ചിമ ബംഗാളിൽ 7,506, ഡൽഹിയിൽ 7,332, യുപിയിൽ 7,302, ആന്ധ്രയിൽ 6,937 പേർ ഇതുവരെ മരണപെട്ടു.