കണ്ണൂരിൽ 19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല.

കണ്ണൂർ / തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ നഗരസ ഭകളിലും പഞ്ചായത്തുകളിലും സി.പി.എം സ്ഥാനാർത്ഥികൾ ക്ക് എതിരാളികളില്ല. ആന്തൂർ നഗരസഭയിലും മലപ്പട്ടത്തും എൽ.ഡി. എഫിന് എതിരാളികളില്ല.
കണ്ണൂർ ജില്ലയിൽ ആന്തൂർ നഗരസഭയിൽ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും എൽഡിഎ ഫിന് എതിരില്ല. തളിപറമ്പ് നഗരസഭയിലെ 25ആം വാർഡായ കൂവോടും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് വാര്‍ഡുകളി ലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എല്‍ഡി എഫ് സ്ഥാനാര്‍ഥിക്ക് എതിരല്ല. കാസർകോട് മടിക്കൈ പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ എല്‍ഡിഎഫിന് എതിരില്ല. 1, 12, 13 വാര്‍ഡുകളിലാണ് എതിരാളികളില്ലാത്തത്. എതിർസ്ഥാനാർത്ഥികൾ പത്രിക നൽകാത്ത വാർഡുകളിൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം അവസാനിച്ചതോടെ ഫലത്തിൽ നിലവിലുള്ള സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.