ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ, അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞാൻ പണിഞ്ഞു തരും. നിങ്ങൾക്കൊരു വീട് ..

തിരുവനന്തപുരം / നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് സന്നദ്ധപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ. ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട് എന്ന് പറഞ്ഞു ഫിറോസ് കുന്നുംപറമ്പിൽ ഫേസ് ബുക്ക് ലീവിൽ എത്തിയാണ് വീട് നിർമ്മിച്ച് നൽകുന്ന വാഗ്ദാനം നടത്തിയത്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞാൻ പണിഞ്ഞു തരും. നിങ്ങൾക്കൊരു വീട് …….. എന്നാണ് ഫിറോസ് പറഞ്ഞിരിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും. എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു. എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം. നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട്. മുന്നിൽ.. ആരുടെ മുന്നിലും തലകുനിക്കരുത്. നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം. എന്നും ഫിറോസ് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.