CinemaLatest News

അനുപമ ഷൂട്ടിങ്ങിന് പോയപ്പോള്‍ അതേ ഹോട്ടലില്‍ ബുമ്രയുമുണ്ടായിരുന്നു, പ്രതികരിച്ച് നടിയുടെ അമ്മ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍.

ബുമ്രയുമായി അനുപമയ്ക്ക് പ്രണയമില്ലെന്നും, ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും, ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും സുനിത പറഞ്ഞു.

ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണം അറിയില്ലെന്നും, മകള്‍ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്‌കോട്ടിലേക്കുപോയതെന്നും നടിയുടെ അമ്മ വ്യക്തമാക്കി. ‘ബുമ്രയെയും അനുപമയെയും ചേര്‍ത്ത് മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതിനെയൊക്കെ കാണുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ അവര്‍ അണ്‍ഫോളോ ചെയ്‌തെന്നാണു തോന്നുന്നത്.’- സുനിത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button